Clicked by Satheesh Narayanan Unni

പത്തുപതിനഞ്ചു കൊല്ലം മുമ്പാണ്.എടക്കുന്നിയിൽ ഭഗവതിക്ക് ഒരു നവീകരണകലശം നടന്നു.മുപ്പതു കൊല്ലം മുമ്പാണ് അതിനുമുമ്പ് നവീകരണകലശം ഉണ്ടായിട്ടുള്ളത്.അതിഗംഭീരമായ ജനപങ്കാളിത്തത്തോടെ കലശം അതിഗംഭീരം തന്നെ ആയി.പ്രതിഷ്ഠ കഴിഞ്ഞ് നടയടച്ചു.അത്യുഗ്രൻ അന്നദാനം.വിരൽ കൂട്ടികടിക്കുന്ന പഞ്ചാരപായസം ആയിരുന്നു.കപ്ലിങ്ങാട് വാസുമ്പൂരി ആയിരുന്നു ദഹണ്ണം.അത്രയും സ്വാദുള്ള ഒരു സദ്യ പിന്നീട് ഉണ്ടായിട്ടില്ലാ എന്നുള്ളത് ആണ്.പിന്നെ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് നടതുറപ്പ്.
നവീകരണകലശം കഴിഞ്ഞ് ആദ്യമായി പുറത്തേക്ക് എഴുന്നെള്ളിക്കാണ്. രാജകീയം ആക്കണം ആദ്യമായി പുറത്തേക്ക് എഴുന്നെള്ളിക്കുന്നത്.വരും കൊല്ലങ്ങളിൽ ഒക്കെ ലളിതമായി മതി.മൂന്നാന വേണം,സമയം രണ്ടുമണിക്കൂറ് ആണെങ്കിലും ഉത്രംവിളക്കിന്റെ അത്ര തന്നെ ആളുകൾ വേണം മേളത്തിന്,കുറച്ചു കേമാക്കണം എന്നായിരുന്നു എന്റെ മോഹം.പക്ഷേ ഒരു മാസം കഴിഞ്ഞാൽ പൂരക്കാലം ആയി . അതുകൊണ്ട് ആന ഒന്ന് മതി,മേളം പുറപ്പാടിന്റെ പോലെ നാല്പതോ അമ്പതോ ആൾ ആയി ആവാം എന്ന് തീരുമാനിച്ചു.
അരവിന്ദമാരുടെ മേളം എന്നാണ് തീരുമാനിച്ചത് . അടിയന്തരക്കാരൻ ആണ് . കേളത്തിനോട് കാര്യം പറഞ്ഞു . ” അതേയ് , കുട്ടനെ ക്ഷണിക്കണം , കുട്ടനാണ് ഉത്രംവിളക്കിന്റെ പ്രമാണി ” എന്നാണ് കേളത്തിന്റെ ആദ്യത്തെ മറുപടി . ഇത് കേട്ടപ്പോൾ ഞാൻ അന്തം വിട്ടൂ. അന്ന് എടക്കുന്നി പഞ്ചാരിയുടെ പ്രമാണി പെരുവനം കുട്ടൻമാരാർ ആയിരുന്നു . കുട്ടൻമാരാർ വന്നാൽ കുട്ടന്മാരർക്ക് കൊടുക്കണം പ്രമാണം . ഇനി കുട്ടന്മാരാരെ കൊണ്ടുവന്നാൽ അരവിന്ദമാരാർക്ക് വെഷമം ആയാലോ അതുകൊണ്ട് കുട്ടേട്ടനെ ക്ഷണിക്കണ്ടാ എന്നാണ് ഞങ്ങൾ വിചാരിച്ചത്. . അന്ന് അരവിന്ദമാരാർ എന്താണ് കുട്ടൻമാരാർ എന്താണ് എന്നൊന്നും മനസ്സിലാക്കാത്ത കാലം ആയിരുന്നു . ഞാനൊക്കെ സംഘാടക രംഗത്തേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ "അരവിന്ദമാരാരെ അപ്പൊ കുട്ടേട്ടൻ വന്നാൽ കുട്ടേട്ടൻ അല്ലേ പ്രമാണി ആവേണ്ടത്" എന്ന് ഞാൻ ചോദിച്ചു . ” അതേ കുട്ടൻ വന്നാൽ കുട്ടൻ തന്നെ ആണ് പ്രമാണി , ” എന്ന് കേളത്ത് . പിന്നെ നിർബന്ധിക്കാനൊന്നും പോയില്ല . വേണ്ടെങ്കിൽ വേണ്ടാ എന്ന് കരുതി . അതും അല്ലാ കുട്ടേട്ടൻ ആണ് എന്റെ ഹീറോ .അതിനിടയിൽ വേറെ ചില ആലോചനകൾ ഉണ്ടായി . അതൊന്നും ശരിയായില്ലാ . കുട്ടേട്ടനെ ക്ഷണിച്ചു . അദ്ദേഹം വരാം എന്ന് പറഞ്ഞു . അപ്പോ ആളുകളുടെ ചുമതലയും അദ്ദേഹത്തെ തന്നെ ഏൽപ്പിച്ചു .
രാവിലെ നട തുറന്നു . അന്നും ഉച്ചക്ക് അതിഗംഭീര അന്നദാനം ഉണ്ടായി . . നടതുറപ്പിന് ഇടിച്ചുപിഴിഞ്ഞ പായസം ആയിരുന്നു . സന്ധ്യക്ക് ചുറ്റുവിളക്ക് , രാത്രി അത്താഴപൂജ ഒക്കെ കഴിഞ്ഞ് പാണികൊട്ടി പുതിയ ഭഗവതിയെ ആദ്യമായി പുറത്തേക്ക് എഴുനെള്ളിച്ചു . ശ്രീഭൂതബലി അവസാന പ്രദിക്ഷണം ക്ഷേത്രപാലകന്റെ അവിടെ തൂവൽ കഴിഞ്ഞ് വിളക്കാചാരം , കുഴൽപറ്റ് . കഴിഞ്ഞു കൊമ്പ് പറ്റ് . തുടങ്ങിയപ്പോഴേക്കും മേളക്കാര് നിരന്നു . കുട്ടേട്ടൻ കേളത്തിന്റെ അടുത്ത് വന്നിട്ട് ” അനിയേട്ടാ കലശം കഴിഞ്ഞതാണ് അനിയേട്ടനാണ് മേള പ്രമാണിക്കേണ്ടത്,ഞാൻ അപ്പുറത്ത് നിൽക്കാം” എന്ന് പറഞ്ഞു.” ഏയ് അല്ലാ,ഞാൻ അല്ലാ പ്രമാണി,കുട്ടൻ തന്നെ ആണ്,താനാണ് വിളക്കിന്റെ പ്രമാണി”.അതുകൊണ്ട് താൻ തന്നെ ആണ് വേണ്ടത് എന്നായി കേളത്ത്.കുട്ടേട്ടൻ പഠിച്ചപണി പതിനെട്ടും നോക്കി പ്രമാണിയാക്കാൻ.കേളത്ത് കൂട്ടാക്കിയില്ലാ. അപ്പോഴേക്കും കൊമ്പ് പറ്റ് കഴിയാറായി . മേള നിരയിലേക്ക് കുട്ടേട്ടനും അരവിന്ദമാരാരും ചെന്ന് നിന്നു.കുട്ടേട്ടൻ ഒരു ഉരുട്ടുചെണ്ട കുറച്ചു.പതിനൊന്നു ചെണ്ടയാണ് പറഞ്ഞിരുന്നത്.അത് പത്താക്കി.രണ്ടാളും ഒപ്പം എന്ന മട്ടിൽ.മേളത്തിൽ അങ്ങിനെ ഒന്ന് ഇല്ല്യാ എങ്കിലും.അത് എന്നെ വിസ്മയിപ്പിച്ചു എന്നുള്ളത് ആണ്.പെരുവനം കുട്ടന്മാരാരും,കേളത്ത് അരവിന്ദമാരാരും തമ്മിലുള്ള ആത്മബന്ധത്തത്തിന്റെ ആഴം മനസ്സിൽ ആയത് അതോടെ ആണ് .
✒️ Edakkunni Sivan Warrier https://www.facebook.com/sivan.thrikanapurath

